-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)

1912 ഏപ്രിലില്‍ നടന്ന ടൈറ്റാനിക് ദുരന്തത്തില്‍ നിന്നും രക്ഷപെട്ട അവസാനതെയാളും മരിച്ചു. ഇന്നലെ ഇംഗ്ലണ്ടിലെ സൌതംപ്ടന്‍ എന്ന സ്ഥലത്തായിരുന്നു മില്‍വിന എന്ന എലിസബത്ത് ഗ്ലാടീസ്‌ ഡീന്‍ മരിച്ചത്. മരിക്കുമ്പോള്‍ മില്‍വിനക്ക് 97 വയസായിരുന്നു.

ടൈറ്റാനിക് കപ്പലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മില്‍വിന. അന്ന് മില്‍വിനക്ക് 2.5 മാസം മാത്രം പ്രായം. 1912 ഏപ്രില്‍ 14 അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞു കട്ടയില്‍ വെച്ചു ടൈറ്റാനിക് തകരുമ്പോള്‍ മില്‍വിനയുടെ അച്ഛന്‍ മില്‍വിനയുടെ അമ്മയെയും, മില്‍വിനയെയും 1 വയസുള്ള സഹോദരനെയും ഒരു ലൈഫ് ബോട്ടില്‍ ആക്കി താഴേക്ക് ഇറക്കുകയായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആ തണുത്തുറഞ്ഞ വെള്ളത്തിലേക്ക്‌. അല്‍പ സമയം കഴിഞ്ഞു കപ്പല്‍ തകരുമ്പോള്‍ 1516 പേരുടെ കൂടെ മില്‍വിനയുടെ അച്ഛനും മരിക്കുകയായിരുന്നു.

നീണ്ട നാള് മണിക്കൂറുകള്‍ രാത്രി ലൈഫ്ബോട്ടില്‍ കഴിച്ചു കൂട്ടിയതിനു ശേഷം മറ്റൊരു കപ്പല്‍ വന്നു രക്ഷപ്പെടുത്തുകയായിരുന്നു. അന്ന് 706 പേരെ ആയിരുന്നു കപ്പല്‍ വന്നു രക്ഷപ്പെടുത്തി ന്യൂയോര്കിലേക്ക് കൊണ്ടു പോയത്.

കൃത്യം 98 വര്‍ഷങ്ങള്‍ക്ക് ശേഷം മില്‍വിന യാത്രയാകുന്നു. നുമോനിയ ബാധിച്ചു ഒരു ആഴ്ചയായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചികിത്സക്ക് വേണ്ടി അമൂല്യമായ പലതും അവര്ക്കു വില്‍ക്കെണ്ടാതായി വന്നിരുന്നു. അതില്‍ ടൈറ്റാനിക് റിലീഫ്‌ ഫണ്ടില്‍ നിന്നും കിട്ടിയ 'compensation' ലെറ്ററും അന്ന് യാത്ര ചെയ്തിരുന്നപ്പോള്‍ ഉപയോഗിച്ച ഒരു പെട്ടിയും ഉള്‍പെടുന്നു. ലേലത്തില്‍ ഇവ കൈപ്പറ്റിയ ആള്‍ ഇതവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തിരുന്നു. അതിനിടെ മില്‍വിനയുടെ സാമ്പത്തിക പ്രശ്നം അറിഞ്ഞു ടൈറ്റാനിക് സിനിമയുടെ ഡയറക്ടര്‍ -ഉം അതിലഭിനയിച്ച കാപ്രിയോ, വിന്‍സ്ലെറ്റ്‌ എന്നിവരുമെല്ലാം കൂടി 22000 പൌണ്ട് സംഭാവന ചെയ്തിരുന്നു.
You can leave a response, or trackback from your own site.

0 Response to "ടൈറ്റാനിക് ദുരന്തത്തില്‍ രക്ഷപെട്ട അവസാനതെയാളും മരിച്ചു.."

Post a Comment

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP
There was an error in this gadget
There was an error in this gadget

English to Malayalam Translator