-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)

ആപ്പിള്‍ പുതിയ ഐഫോണ്‍ (32 gb) പുറത്തിറക്കി. ഇതില്‍ 7000 പാട്ടുകളോ അല്ലെങ്കില്‍ 40 മണിക്കൂര്‍ വിഡിയോവോ സ്റ്റോര്‍ ചെയ്യാന്‍ പറ്റുന്നതാണ്. കൂടാതെ, കൂടുതല്‍ ബാറ്ററി ലൈഫ്, ഡിജിറ്റല്‍ കോമ്പസ്, പാരെന്റല്‍ യൂസര്‍ കണ്ട്രോള്‍ എന്നിവയും ഉണ്ട്.ഇതിന്റെ വില അമേരിക്കയില്‍ 299 ഡോളറ് മാത്രം. അതായത് 14000 ഇന്ത്യന്‍ റുപീസ്‌. പക്ഷെ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതിന്റെ വില ഏകദേശം 35000 ആയിരിക്കുമെന്ന് മാത്രം. എപ്പോഴാണ് ഏത് ഇന്ത്യയില്‍ ലഭ്യമാകുക എന്നതിനെ കുറിച്ചു വിവരം ആയിട്ടില്ല. ഇപ്പൊ തന്നെ കിട്ടിയേ അടങ്ങൂ എന്നാണെങ്കില്‍ 'ആമസോണ്‍' മുഖേനയോ അല്ലെങ്കില്‍ 'ഇബേ' മുഖേനയോ മേടിക്കാവുന്നതാണ്. അല്ലെങ്കില്‍ പിന്നെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക്‌ വരുന്ന (കല്യാണം കഴിച്ചു ഭര്‍ത്താവിനെ അമേരിക്കയില്‍ കൊണ്ടു പോവാന്‍ വേണ്ടി വരുന്ന) ഏതെങ്കിലും ഒരു കോട്ടയം കാരി നേഴ്സ് മുഖേനയോ ആവാം.


ഇതിലെ ഡിജിറ്റല്‍ കോമ്പസ്സ് സിസ്റ്റം വഴി, മൊബൈല്‍ കാണാതാവുകയോ അല്ലെങ്കില്‍ മോഷണം പോകുകയോ ചെയ്‌താല്‍ ട്രാക്ക് ചെയ്തു കണ്ടു പിടിക്കാവുന്നതാണ്. മൊബൈല്‍ കാണാതാവുമ്പോള്‍ വെബ്സൈറ്റ് മുഖേന നഷ്ടപ്പെട്ട സ്ഥലം മനസിലാകാന്‍ സാധിക്കുന്നതാണ്. കണ്ടു കിട്ടുന്നില്ലെങ്കില്‍ വെബ്സൈറ്റ്- ല്‍ ഉള്ള ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ ഫോണില്‍ ഉള്ള എല്ലാ ഡാറ്റകളും ഡിലീറ്റ് ചെയ്യപ്പെടും. അതുകൊണ്ട് കള്ളന്മാരെ സൂക്ഷിക്കുക..ഈ ബ്ലോഗ് വായിക്കുന്ന എല്ലാ കള്ളന്മാര്‍ക്കും ഇതൊരു താക്കീതാണ്.


3 മെഗാ പിക്സല്‍ ക്യാമറയും 3.5 വലുപ്പമുള്ള സ്ക്രീനും. ഇതില്‍ കൂടുതല്‍ ഇനിയെന്താണ് വേണ്ടത്.. നോക്കിയയും സാംസങ്ങും സോണിയും മറ്റുള്ളവരും ഈ ഫോണ്‍-നെ നേരിടാന്‍ എന്ത് ചെയ്യും എന്നാലോചിച്ചു മൂക്കത്ത്‌ വിരല്‍ വെച്ചിരിപ്പാണ്. നോക്കിയയുടെ ലേറ്റസ്റ്റ് മോഡല്‍ N97 , ബ്ലാക്ക്‌ ബെറിയുടെ സ്റ്റോം , പാമിന്റെ പ്രീ എന്നിവയാണ് ഐ ഫോണിന്റെ പ്രധാന എതിരാളികള്‍. ഇതില്‍ പാമിന്റെ പ്രീ ആണ് കൂടുതല്‍ പോപ്പുലര്‍.
You can leave a response, or trackback from your own site.

1 Response to "ആപ്പിള്‍ പുതിയ ഐഫോണ്‍ (32 gb) പുറത്തിറക്കി"

  1. Jidesh Said,

    വെറും ആഗ്രഹം അത്യാഗ്രഹം ആയി മാറുമോ എന്ന് ഒരു സംശയം.ലാപ്ടോപ് കൊണ്ട് നടക്കണ്ട കാര്യം ഇല്ല.

    Posted on June 11, 2009 at 2:28 AM

     

Post a Comment

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP

Search YouTube

There was an error in this gadget

English to Malayalam Translator