-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)
അടൂരിന്റെ പുതിയ പടം 'ഒന്നര പെണ്ണും രണ്ടു മൂന്നു ആണുങ്ങളും' ചിത്രീകരണം തുടങ്ങി. സിനിമ 2009-ല്‍തന്നെ മുഴുമിപ്പിക്കുമെന്നു അടൂര്‍ പ്രസ്താവിച്ചു. തന്‍റെ മുമ്പത്തെ രണ്ടു പടങ്ങളും (നാലു പെണ്ണുങ്ങള്‍, രണ്ടുപെണ്ണും ഒരാണും) വന്‍ ഹിറ്റായതിന്റെ (അവാര്‍ഡ്‌ മേളകളില്‍ ) സാഹചര്യത്തില്‍ ആണ് ഇങ്ങിനെയൊരുസാഹസത്തിനു മുതിരുന്നതെന്ന് അണിയറക്കാര്‍..

അടുത്ത വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡും തനിക്ക് തന്നെ കിട്ടണമെന്ന വാശിയിലാണ് അടൂര്‍. അടുത്ത ജൂറിചെയര്‍മാന്‍ കാസറവല്ലിയല്ല ഇനി കുമ്പള വല്ലിയായാലും അതില്‍ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല എന്നാണുഅറിയാന്‍ കഴിഞ്ഞത്.. കൂടാതെ മന്ത്രി അവര്‍കള്‍ ബേബി ചേട്ടന്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണല്ലോ..

ഒന്നര പെണ്ണായി ആരെ കാസ്റ്റ് ചെയ്യുമെന്ന വേവലാതിയിലാണ് അടൂര്‍ ചേട്ടനിപ്പോള്‍. ഹിന്ദിയില്‍ നിന്നും കൊണ്ടുവന്നാലോ എന്നും ആലോചനയുണ്ട്.. ഒന്നര പെണ്ണായി അഭിനയിക്കാന്‍ എന്തുകൊണ്ടും യോഗ്യത ഉണ്ടായിരുന്നകാവ്യയെ ഇനി കിട്ടുമോന്നു തോന്നുന്നുമില്ല..കല്യാണം കഴിഞ്ഞാലും അഭിനയിക്കുമെന്നൊക്കെ പറഞ്ഞിട്ട് പിന്നീട്ഒരു അഡ്രസ്സും ഇല്ലല്ലോ.. ഇനി ഇറാനില്‍ നിന്നോ പോളണ്ടില്‍ നിന്നോ ഇറക്കുമതി ചെയ്താലോ എന്നുംആലോചന ഇല്ലാതില്ല..

ചന്ദ്രന്‍ ചേട്ടോ.. അടുത്ത തവണയും, കിട്ടാത്ത മാങ്ങ പുളിക്കും എന്നാണു തോന്നുന്നത്. അടുത്ത വര്‍ഷത്തെഅവാര്‍ഡ്‌ ദാന ചടങ്ങുകള്‍ക്ക് ശേഷം തുടങ്ങേണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ റിഹേഴ്സല്‍തുടങ്ങുകയും ചെയ്യാം..

അതിനിടെ രണ്ടു പെണ്ണും ഒരാണും എന്ന സിനിമ ഒരു സീരിയല്‍
പോലെ തോന്നിയെന്ന് ചന്ദ്രേട്ടന്‍ പറഞ്ഞതില്‍പ്രതിഷേധിച്ചു സീരിയല്‍ പ്രവര്‍ത്തകര്‍ സെക്രട്ടെരിയെട്ടിനു മുമ്പില്‍ ധര്‍ണ നടത്തി. ഇത്തരം തരം താണപ്രസ്താവനകള്‍ സീരിയലിനോട് ജനങ്ങള്‍ക്കുള്ള പ്രതിപത്തി തന്നെ ഇല്ലാതാക്കുമെന്ന് ധര്‍ണ ഉദ്ങാടനം ചെയ്തുസംസാരിക്കവേ ശ്രീമതി മാനസപുത്രി പറഞ്ഞു..
You can leave a response, or trackback from your own site.

3 Response to "അടൂരിന്റെ പുതിയ ചിത്രം ഒന്നര പെണ്ണും രണ്ടുമൂന്നു ആണുങ്ങളും"

 1. കടുക് മണി Said,

  അത് ഏതായാലും കൊള്ളാം.. ഷക്കീല..ഇപ്പോള്‍ പടം ഒന്നും ഇല്ലാതെ ഇരിക്കുകയാണ് .. അവള്‍ ആണെങ്കില്‍; ഒരു ഒന്ന് ഒന്നര പെണ്ണ് തന്നേയ് ആണ്

  Posted on June 6, 2009 at 5:16 AM

   
 2. riyavins Said,

  ഷക്കീല തന്നെ മതി...അപ്പോള്‍ തിയേറ്ററില്‍ ആളു കയറും

  Posted on June 8, 2009 at 5:38 AM

   
 3. മായാവി.. Said,

  ഷക്കീല..ഇപ്പോള്‍ പടം ഒന്നും ഇല്ലാതെ ഇരിക്കുകയാണ് .. അവള്‍ ആണെങ്കില്‍; ഒരു ഒന്ന് ഒന്നര പെണ്ണ് തന്നേയ് ആണ്....തന്നേ...തന്നേ....തന്നേ...

  Posted on June 13, 2009 at 4:38 AM

   

Post a Comment

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP

Search YouTube

There was an error in this gadget

English to Malayalam Translator