-->
Subscribe to Poomarathanalil
Subscribe to Zinmag Tribune by mail
കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു - കൂടെ യാത്ര ചെയ്തിരുന്ന നാലു പേരും കൊല്ലപ്പെട്ടു | തകര്‍ന്ന ഹെലികോപ്റ്റര്‍ ഒരു കുന്നിനു മുകളില്‍ കണ്ടെത്തി | ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലും തങ്ങള്‍ സയീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ | കാബൂളില്‍ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു | ഇന്‍ഡൊനേഷ്യയില്‍ ഭൂകമ്പത്തില്‍ 33 മരണം | ഒറീസ്സയില്‍ 26 കോളറ മരണം | സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി | മുഷറഫിനെതിരെ കോടതിയലക്‌ഷ്യം | ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന | വ്യാഴം 3 സെപ്റ്റെംബര്‍ 2009 11:43:50 a.m. (ഇന്ത്യന്‍ സമയം)
ഫോട്ടോഗ്രാഫി
സന്ദര്‍ശിക്കൂ എന്‍റെ ഫ്ലിക്കര്‍ പേജ്‍
ലസീം വേള്‍ഡ്
ലസീം വേള്‍ഡ്

ഓസ്ട്രേലിയയില്‍ വീണ്ടും ആക്രമണം

ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. ഞായറാഴ്ച പടിഞ്ഞാറന്‍ മെല്‍ബണില്‍ കമല്‍ ജിത്ത് (23) എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി, മെല്‍ബണ്‍ നഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രാന്ത പ്രദേശത്ത് മര്‍ദ്ദനമേറ്റ് രക്തമൊലിപ്പിച്ച് ബോധരഹിതനായി കിടന്ന ജിത്തിനെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കണ്ടെത്തുകയായിരുന്നു. ..

യുഎസ് പത്രപ്രവര്‍ത്തകര്‍ക്ക് 12 വര്‍ഷം തടവ്

ഉത്തര കൊറിയയില്‍ അറസ്റ്റിലായ രണ്ട് പത്രപ്രവര്‍ത്തകര്‍ക്കും രാജ്യത്തെ പരമോന്നത കോടതി 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അനധികൃതമായി അതിര്‍ത്തി കടന്നതിന് ലോറ ലിങ്‌, യൂന ലീ എന്നീ രണ്ട് മാധ്യമ പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. ......

200 ഗ്രാമിന്റെ കോഴി മുട്ട

200 ഗ്രാമിന്റെ മുട്ടയിട്ടപ്പോള്‍ എഫേല്‍ എന്നാ പേരുള്ള കോഴിക്കു തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതു എന്റേത് തന്നെയോ! സാധാരണ മുട്ടയെക്കാള്‍ 3 മടങ്ങ് വലുപ്പമുണ്ട് ഈ മുട്ടയ്ക്ക്. ഇംഗ്ലണ്ടിലെ സറെ എന്ന സ്ഥലത്താണ് സംഭവം

ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍

 ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍. ആദ്യമായാണ് ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിക്കുന്നത്. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സോടെര്‍ലിംഗ്-നെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഈ നേട്ടം കൈവരിച്ചത്. .....

ടൈറ്റാനിക് ദുരന്തത്തില്‍ രക്ഷപെട്ട അവസാനതെയാളും മരിച്ചു..

7:49 PM 0 Responses

1912 ഏപ്രിലില്‍ നടന്ന ടൈറ്റാനിക് ദുരന്തത്തില്‍ നിന്നും രക്ഷപെട്ട അവസാനതെയാളും മരിച്ചു. ഇന്നലെ ഇംഗ്ലണ്ടിലെ സൌതംപ്ടന്‍ എന്ന സ്ഥലത്തായിരുന്നു മില്‍വിന എന്ന എലിസബത്ത് ഗ്ലാടീസ്‌ ഡീന്‍ മരിച്ചത്. മരിക്കുമ്പോള്‍ മില്‍വിനക്ക് 97 വയസായിരുന്നു.

ടൈറ്റാനിക് കപ്പലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മില്‍വിന. അന്ന് മില്‍വിനക്ക് 2.5 മാസം മാത്രം പ്രായം. 1912 ഏപ്രില്‍ 14 അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞു കട്ടയില്‍ വെച്ചു ടൈറ്റാനിക് തകരുമ്പോള്‍ മില്‍വിനയുടെ അച്ഛന്‍ മില്‍വിനയുടെ അമ്മയെയും, മില്‍വിനയെയും 1 വയസുള്ള സഹോദരനെയും ഒരു ലൈഫ് ബോട്ടില്‍ ആക്കി താഴേക്ക് ഇറക്കുകയായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആ തണുത്തുറഞ്ഞ വെള്ളത്തിലേക്ക്‌. അല്‍പ സമയം കഴിഞ്ഞു കപ്പല്‍ തകരുമ്പോള്‍ 1516 പേരുടെ കൂടെ മില്‍വിനയുടെ അച്ഛനും മരിക്കുകയായിരുന്നു.

നീണ്ട നാള് മണിക്കൂറുകള്‍ രാത്രി ലൈഫ്ബോട്ടില്‍ കഴിച്ചു കൂട്ടിയതിനു ശേഷം മറ്റൊരു കപ്പല്‍ വന്നു രക്ഷപ്പെടുത്തുകയായിരുന്നു. അന്ന് 706 പേരെ ആയിരുന്നു കപ്പല്‍ വന്നു രക്ഷപ്പെടുത്തി ന്യൂയോര്കിലേക്ക് കൊണ്ടു പോയത്.

കൃത്യം 98 വര്‍ഷങ്ങള്‍ക്ക് ശേഷം മില്‍വിന യാത്രയാകുന്നു. നുമോനിയ ബാധിച്ചു ഒരു ആഴ്ചയായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചികിത്സക്ക് വേണ്ടി അമൂല്യമായ പലതും അവര്ക്കു വില്‍ക്കെണ്ടാതായി വന്നിരുന്നു. അതില്‍ ടൈറ്റാനിക് റിലീഫ്‌ ഫണ്ടില്‍ നിന്നും കിട്ടിയ 'compensation' ലെറ്ററും അന്ന് യാത്ര ചെയ്തിരുന്നപ്പോള്‍ ഉപയോഗിച്ച ഒരു പെട്ടിയും ഉള്‍പെടുന്നു. ലേലത്തില്‍ ഇവ കൈപ്പറ്റിയ ആള്‍ ഇതവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തിരുന്നു. അതിനിടെ മില്‍വിനയുടെ സാമ്പത്തിക പ്രശ്നം അറിഞ്ഞു ടൈറ്റാനിക് സിനിമയുടെ ഡയറക്ടര്‍ -ഉം അതിലഭിനയിച്ച കാപ്രിയോ, വിന്‍സ്ലെറ്റ്‌ എന്നിവരുമെല്ലാം കൂടി 22000 പൌണ്ട് സംഭാവന ചെയ്തിരുന്നു.

Read more...

പ്രഭാകരന്‍ മരിച്ച സമയത്തു എടുത്ത ചിത്രങ്ങള്‍

11:59 PM 0 Responses
ഈ ചിത്രങ്ങള്‍ അധികമാരും കണ്ടിട്ടില്ലായിരിക്കും. എല്‍ ടി ടി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചതിനു ശേഷം പ്രദര്‍ശനത്തിനു വെച്ച സമയത്തു എടുത്ത ചിത്രങ്ങളാണിവ.




Read more...

കമല സുരയ്യക്ക് ആദരാഞ്ചലികള്‍

8:33 PM 0 Responses
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി നമ്മോടു വിട പറയുന്നു. അവര്‍ക്കു ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അവരുടെ ഒരു കവിത ഇവിടെ കൊടുക്കുന്നു.

Read more...

കമന്റ്സ് പേജ്

5:48 AM 1 Response
നമസ്കാരം..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി ഇവിടെ രേഖപ്പെടുത്തുക. നന്ദി.

Read more...

കോണ്ടാക്റ്റ്‌ ഫോം

2:27 AM 1 Response


എഴുതുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക. നന്ദി








Read more...

ആദ്യത്തെ പോസ്റ്റ്

4:20 AM 1 Response


എനിക്ക് സന്തോഷായി.. മലയാളത്തില്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാലമേറെയായി. അങ്ങിനെ ഇരിക്കുമ്പോഴാണ് ബെര്‍ലി തോമസ്‌ എന്ന് പേരുള്ള ഒരു വഷളന്റെ ബ്ലോഗ് വായിക്കാനിടയായത്. ഞാന്‍ വിചാരിച്ചു ഇവന്മാരെല്ലാം മലയാളം ടൈപ്പ് എഴുത്ത് പഠിച്ച മഹത്മാക്കളാനെന്നാണ്. പിന്നെ അല്ലെ മനസിലായത് ഇത് ഇത്രക്ക് 'കൂള്‍ ആസ് കുകുംബര്‍' പരിപാടിയാണെന്ന്!! മലയാള ബ്ലോഗ്ഗിങ്ങിനെ കുറിച്ചു മനസിലാക്കണമെന്ന് മോഹമുള്ളവര്‍ ഈ ലിങ്കില്‍ ഒന്നു ക്ലിക്ക് പണ്ണിയാല്‍ മതിയാകും.http://malayalam-blogs.blogspot.com/ ............

എപ്പോള്‍ സമയം അഞ്ചു മണി. അന്തിവെയില്‍ അതിന്റെ അവസാന അമ്പും പായിച്ചു സ്ഥലം
കാലിയാക്കാന്‍ ഒരുംബിടുന്നു. ഞാനിതൊന്നും മനസിലാക്കുന്നില്ല എന്ന് കരുതരുത്. ഒരറ്റത്ത്
മഴക്കാറുകള്‍ മുഖം കാണിച്ചു നില്ക്കുന്നു. എന്ന് രാവിലെ മുതല്‍ തുടങ്ങിയതാ മുഖം വീര്‍പ്പിച്ചു
കൊണ്ടുള്ള ഈ നില്‍പ്പ്. ആരോടുള്ള പക പോക്കാനാണീ നില്‍പ്പ് എന്നറിയില്ല..പെയ്യുന്നെന്കില്‍
പെയ്യുക, എനിക്ക് സന്തോഷമാണ് മഴ കണ്ടു നില്‍ക്കാന്‍. പക്ഷെ ഈ നില്‍പ്പ് എനിക്ക് അത്രക്കങ്ങു
പിടിക്കുന്നില്ല..

ഇന്നത്തെ ഓഫീസ് സമയം ഏറെക്കുറെ കഴിയാറായി. ഞാന്‍ എന്റെ മാടത്തിലേക്ക് പോകാനൊരുങ്ങുന്നു.
എന്ന് അഞ്ചരക്കുള്ള വള്ളത്തില്‍ (ബോട്ടില്‍) പോകാനാണ് ഉദേശിക്കുന്നത്. കാറ്റും കൊളുമൊക്കെ
വരുന്നതിനു മുമ്പ് വീട്ടിലെതുന്നതാണ് ബുദ്ധി..

എന്തായാലും ഞാന്‍ എന്ന് ഹാപ്പി ആണ്. കുറെ കാലങ്ങള്‍ക്കു ശേഷം മലയാളത്തില്‍ എഴുതാന്‍
സാധിച്ചല്ലോ. പണ്ടെങ്ങോ ഒരു പ്രേമലേഖനം എഴുതിയതില്‍ പിന്നെ മലയാളം വെറും സംസാരത്തില്‍
ഒതുങ്ങി നില്‍പ്പായിരുന്നു. ഇനി അങ്ങോട്ട് എഴുതുക്കളുടെ ഒരു മലവെള്ള പാച്ചില്‍ തന്നെ പ്രതീഷിക്കാം..

എന്ന് സ്വന്തം

Read more...

Listen-Radio
Asian Sound Radio
BBC asian Network
Class 95AM
FM Pakistan
XFM 96.3
Gold 90.5 fm
Masti Radio
Radio 91.3 FM
Symphony 92.4FM
ISMAP
There was an error in this gadget
There was an error in this gadget

English to Malayalam Translator